Latest Updates

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ നിരക്കില്‍ എണ്ണ വിതരണ കമ്പനികള്‍ 51.50 രൂപയുടെ കുറവാണ് വരുത്തിയത്. ഓഗസ്റ്റ് 31 ന് അര്‍ധരാത്രിയാണ് എണ്ണക്കമ്പനികളുടെ പ്രഖ്യാപനം. ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. അതേസമയം 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചത് ഹോട്ടലുകള്‍ക്കും ചെറുകിട ഭക്ഷ്യ നിര്‍മ്മാണ യൂണിറ്റുകള്‍ക്കും ആശ്വാസമാകും. കഴിഞ്ഞ മാസവും എണ്ണ വിതരണ കമ്പനികള്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില 33.50 രൂപ കുറച്ചിരുന്നു. അടുത്തടുത്ത രണ്ട് മാസങ്ങളിലായി ആകെ 85 രൂപയുടെ കുറവാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയില്‍ ഉണ്ടായത്. ഇത് പ്രകാരം ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില ഇന്ന് മുതല്‍ 1580 രൂപയായിരിക്കും. കേരളത്തില്‍ കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില 1587 രൂപയായിരിക്കുമെന്നും എണ്ണക്കമ്പനികള്‍ അറിയിച്ചു.

Get Newsletter

Advertisement

PREVIOUS Choice